നാവിക സേന വൈസ് അഡ്മിറൽ ശ്രീകാന്ത് കൊവിഡ് ബാധിച്ച് മരിച്ചു
നാവികസേന വൈസ് അഡ്മിറൽ ശ്രീകാന്ത് കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂഡൽഹിയിലെ ബേസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബർ 31ന് ഔദ്യോഗിക പദവിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് കൊവിഡ് ബാധിച്ചത്.
നാവികസേനാ സീ ബേർഡ് പദ്ധതിയുടെ വൈസ് ഡയറക്ടറായിരുന്നു. നാഷണൽ ഡിഫൻസ് കോളജ് ന്യൂക്ലിയർ സേഫ്റ്റി ആൻഡ് കമാൻഡന്റ് ഇൻസ്‌പെക്ടർ ജനറൽ ചുമതലയും വഹിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.