പി എം സി പ്രൊജക്റ്റ്സ് എന്നാൽ പ്രധാനമന്ത്രി ചൈനീസ് പ്രൊജക്റ്റ്സ് ആണോ?; വിമർശിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രിക്കും അദനിക്കുമെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി. ചൈനീസ് കമ്പനി പി എം സി പ്രൊജക്റ്റ്സിന് അദാനി കമ്പനയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് വിമർശനം. പി എം സി പ്രൊജക്റ്റ്സെന്നാൽ പ്രധാനമന്ത്രി ചൈനീസ് പ്രൊജക്റ്റ്സ് ആണോയെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.
ലോക്സഭയില്‍ ഇന്നും പ്രതിഷേധം ഉണ്ടായി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ലോക്സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. കോണ്‍ഗ്രസ് എംപിമാരെത്തിയത് കറുത്ത വസ്ത്രം ധരിച്ചാണ്. പ്രതിപക്ഷ സമീപനം രാജ്യഹിതത്തിന് യോജിച്ചതല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധംമൂലം രാജ്യസഭ രണ്ടുമണിവരെ നിര്‍ത്തിവച്ചു.
സഭാസ്തംഭനവും ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലും അയവില്ലാതെ തുടരുന്നതിനിടെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കി പാര്‍ലമെന്‍റ് അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭ രണ്ടു മണി വരെ നിര്‍ത്തിവെച്ചു.പാർലമെന്റിൽ ചർച്ചകൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലമെന്റ് വളപ്പിൽ നിന്ന് വിജയ്ചൗക്കിലേയ്ക്ക് ദേശീയപതാകയുമായി മാർച്ച് നടത്തി.