Thursday, January 9, 2025
National

ത്രിപുര മുഖ്യമന്ത്രിയായി മണിക് സഹ തുടരും; തിപ്ര മോത അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

ത്രിപുര മുഖ്യമന്ത്രിയായി മണിക് സഹ തന്നെ തുടരും. ഇതിന്റെ ഓദ്യോഗിക പ്രഖ്യാപനം അഗർതലയിൽ ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമാകും ഉണ്ടാവുക. തിപ്ര മോത അധ്യക്ഷൻ പ്രദ്യോത് മാണിക്യ ദേബ് ബർമൻ ഗുവഹതിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ യുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങളിൽ ദേശീയ തലത്തിൽ പ്രതിഷേധിക്കാൻ സിപിഐഎം പോളിറ്റ് ബ്യുറോ ആഹ്വാനം ചെയ്തു. ത്രിപുരയിലെ സർക്കാർ രൂപീകരണത്തിനുള്ള നിർണ്ണായക ചർച്ചകളാണ് ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വതിൽ ഗുവഹത്തിയിൽ നടക്കുക.

തെരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് നയിച്ച മണിക് സഹ തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാൽ മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രതിമ ഭൗമികിന് വേണ്ടി ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്. ആഭ്യന്തര പ്രശ്നങ്ങൾ ഒഴിവാക്കാനായി സമവായ ചർച്ചകൾക്കയാണ് അമിത് ഷാ നേരിട്ട് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *