Thursday, January 23, 2025
National

കെ റെയിൽ: പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്നതിൽ സംശയമുണ്ടെന്ന് റെയിൽവേ മന്ത്രി

 

സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് റെയിൽവേ മന്ത്രാലയം. 63,941 കോടി രൂപ പദ്ധതിയുടെ കടബാധ്യത യാത്രക്കാരെ കൊണ്ടുമാത്രം തീർക്കാനാകില്ല. സിൽവർ ലൈൻ റെയിൽവേ പാതാ വികസനത്തിന് തടസ്സമാകുമെന്ന ആശങ്കയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചു

രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറയുന്നത്. ഡിപിആറിൽ പദ്ധതിയുടെ സാങ്കേതിക സാധ്യത വിവരങ്ങളൊന്നും ഇല്ലെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നു. വിശദമായ സാങ്കേതിക രേഖകൾ സമർപ്പിക്കാൻ കെ റെയിൽ കോർപറേഷനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. പദ്ധതിക്ക് 2019 ഡിസംബറിൽ തത്വത്തിൽ അനുമതി നൽകിയിരുന്നു. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്നതിനാണ് അനുമതി നൽകിയതെന്നും റെയിൽവേ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *