Friday, January 10, 2025
Kerala

പോലീസുകാരന്റെ കഴുത്തിൽ കത്തിവെച്ച് പ്രതി; പിടിവലിക്കിടെ എസ് ഐയുടെ തോക്കിൽ നിന്നും വെടിപൊട്ടി

 

കൊല്ലം പത്തനാപുരത്ത് പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിക്ക് വെടിയേറ്റു. മണിയൂർ ചുരുവിള വീട്ടിൽ മുകേഷിനാണ് വെടിയേറ്റത്. പ്രതിയുടെ ആക്രമണത്തിൽ എസ് ഐ അടക്കം നാല് പോലീസുകാർക്കും പരുക്കേറ്റു. സാഹസികമായാണ് പ്രതിയെ പോലീസ് കീഴടക്കിയത്.

നിരവധി കേസുകളിൽ പ്രതിയായ മുകേഷിനെ ഭാര്യ വീട്ടിൽ നിന്നും പിടികൂടുന്നതിനിടെയാണ് സംഭവം. പോലീസുകാരാനായ വിഷ്ണുവിന്റെ കഴുത്തിൽ മുകേഷ് കത്തിവെച്ച് ഭീഷണിപ്പെടുത്തിയതോടെ എസ് ഐ തോക്ക് കയ്യിലെടുത്തു. തോക്ക് കൈവശപ്പെടുത്താൻ പ്രതി ശ്രമിക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നു

മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. എസ് ഐ അരുൺകുമാർ, വിഷ്ണു, സാബു, വിനീത് എന്നീ പോലീസുകാർക്കാണ് പരുക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *