ശബരി റെയിൽ പദ്ധതിയുമായി മുന്നോട്ട്; മന്ത്രി വി അബ്ദുറഹ്മാൻ
ശബരി റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും. റിവേഴ്സ് എസ്റ്റിമേറ്റ് സമർപ്പിക്കാൻ സംസ്ഥാനത്തിനു റെയിൽവേ നിർദേശം നൽകിയതായി മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയെ അറിയിച്ചു. കെ റെയിൽ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം ഉടൻ പുറത്തുവിടുമെന്നും മന്ത്രി സഭയിൽ മറുപടി നൽകി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ശബരി റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം എടുത്ത്. തുടർന്ന് റെയിൽവേ ബോർഡുമായും ചർച്ച നടത്തി. റിവേഴ് സ് എസ്റ്റിമേറ്റ് സമർപ്പിക്കാനായിരുന്നു റെയിൽവേയുടെ നിർദേശം. ഉടൻ തന്നെ സംസ്ഥാനം റിവേഴ്സ് എസ്റ്റിമേറ്റ് സമർപ്പിക്കും. അതിന് ശേഷം ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി സഭയ്ക്ക് ഉറപ്പ് നൽകി.
കെ റെയിലിനെതിരായ പ്രചാരണം കാര്യങ്ങൾ പഠിക്കാത്തത് കൊണ്ടാണെന്നും മന്ത്രി മറുപടി നൽകി. കെ റെയിലുമായി ബന്ധപ്പെട്ട പഠനങ്ങൾ തുടരുന്നു. സമഗ്രമായ പരിസ്ഥിതി ആഘാത റിപ്പോർട്ട് ഉടൻ പുറത്ത് വിടും. പുതിയ കാലത്ത് കേരളത്തിനു വേണ്ട പദ്ധതിയാണിതെന്നും മന്ത്രി അവകാശപ്പെട്ടു.