Tuesday, January 7, 2025
National

ബിജെപിക്കാരുടെ രാജ്യസ്നേഹം എനിക്ക് മനസ്സിലാക്കിത്തരിക’; കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

അഗ്നിപഥ് പദ്ധതിയും ജിഎസ്ടിയും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് രണ്ട് തരത്തിലുള്ള ഇന്ത്യകളാണ് ഉള്ളത്. ഒന്ന് കർഷകർ, തൊഴിലാളികൾ, ചെറുകിട കടയുടമകൾ, തൊഴിൽരഹിതരായ യുവാക്കൾ. രണ്ടാമത്തേത് രാജ്യത്തിന്റെ സമ്പത്ത് കൈവശം വച്ചിരിക്കുന്ന 200-300 പേർ. സംസ്ഥാനത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കിൽ ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സർക്കാരിനെതിരെയും രാഹുൽ ആഞ്ഞടിച്ചു.

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഹരിയാനയാണ് തൊഴിലില്ലായ്മയിൽ ചാമ്പ്യൻ. നിങ്ങൾ എല്ലാവരെയും പിന്നിലാക്കി’-രാഹുൽ ഗാന്ധി പരിഹസിച്ചു. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും നയങ്ങളല്ലെന്നും ചെറുകിട ഇടത്തരം വ്യവസായങ്ങളെ തകർക്കാനുള്ള ആയുധങ്ങളാണെന്നും രാഹുൽ ആരോപിച്ചു.

‘അഗ്നിപഥ് പദ്ധതി എന്താണെന്ന് ആദ്യം എനിക്ക് മനസ്സിലാക്കി തരൂ. ബിജെപിക്കാർ പറയുന്നത് അവർ രാജ്യസ്നേഹികളാണെന്നാണ്, അവരുടെ രാജ്യസ്നേഹം എന്നെ മനസ്സിലാക്കിത്തരിക,’- അഗ്നിപഥ് പദ്ധതിയിൽ സർക്കാരിനെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *