Saturday, October 19, 2024
National

ഒമിക്രോണ്‍: കൂടുതല്‍ പരിശോധന ഫലങ്ങള്‍ ഇന്ന്; സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവര്‍ത്തിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ഡല്‍ഹിയില്‍ നിന്ന് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് വരും . വിദേശത്ത് നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച ഒരാളെ ബാധിച്ചത് ഒമിക്രോണ്‍ വകഭേദമാണെന്നാണ് സൂചന. കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ പരിശോധന, നിരീക്ഷണം എന്നിവയില്‍ വീഴ്ച വരുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.കൊവിഡ് കേസുകള്‍ കൂടുതല്‍ ഉള്ള കേരളം, കര്‍ണാടക, തമിഴ്‌നാട്, ഒഡിഷ, മിസോറം, ജമ്മു കശ്മീര്‍ എന്നി സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യം ഉന്നയിച്ച് പ്രത്യേക നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

കര്‍ണാടകയ്ക്ക് പിന്നാലെ ഇന്നലെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാലായി. അതേസമയം മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണ കാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. . പുതിയ വകഭേദം നിലവിലുള്ള വാക്‌സീനുകളെ അതിജീവിക്കുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published.