ബിഹാറിലെ ധാനാപൂരിൽ ബോട്ട് അപകടം പത്തോളം പേരെ കാണാതായി ,42 പേരെ രക്ഷപ്പെടുത്തി
പാറ്റ്ന: ബിഹാറിൽ ഇന്നലെ ഉണ്ടായ ബോട്ട് അപകടത്തിൽ പത്തോളം പേരെ കാണാതായി. ഗംഗ നദിയിലാണ് അപകടം.ധാനാപൂരില്‍ വച്ചാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.50 പേരില്‍ കൂടുതല്‍ ബോട്ടിൽ ഉണ്ടായിരുന്നു..42 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.അപകടം നടന്ന ഭാഗത്ത് നദിക്ക് വലിയ ആഴമുണ്ട്.. ദേശിയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്