Monday, January 6, 2025
National

മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍; ആവശ്യപ്പെടുന്നവര്‍ക്കെല്ലാം കോവിഡ് പരിശോധന

ന്യൂഡൽഹി: കോവിഡ് പരിശോധന സംബന്ധിച്ച്‌ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഐസിഎംആര്‍. ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ അവര്‍ക്ക് പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും ദ്രുത ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കണം. കോവിഡ് പരിശോധന വൈകുന്നതിന്റെ പേരില്‍ ഗര്‍ഭിണികളുടെ ചികിത്സയ്ക്ക് താമസം വരരുതെന്നും നിർദേശത്തിൽ പറയുന്നു.

പരിശോധനയില്‍ ആദ്യം ദ്രുത ആന്റിജന്‍ ടെസ്റ്റ്, രണ്ടാമതായി ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ട്രൂനാറ്റ് അതുമല്ലെങ്കില്‍ സിബിഎന്‍എഎടി പരിശോധന എന്ന ക്രമം വേണം. ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിട്ടുള്ള രോഗികള്‍ 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനില്‍ നിര്‍ബന്ധമായും ഇരിക്കണം. 65 വയസിന് മുകളിലുള്ളവരും രോഗാവസ്ഥയുള്ളവരുമടക്കം ഉയര്‍ന്ന അപകട സാധ്യതയുള്ള എല്ലാ വ്യക്തികളെയും പരിശോധനയ്ക്ക് വിധേയരാക്കണം എന്നിവയും കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *