Monday, January 6, 2025
Kerala

പോക്‌സോ കേസുകളില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഹൈക്കോടതി

തിരുവനന്തപുരം: പോക്‌സോ കേസുകളില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഹൈക്കോടതി. പാലത്തായി കേസ് ചര്‍ച്ചയായ സാഹചര്യത്തിലാണ് കോടതി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇരകളായ കുട്ടികള്‍ക്ക് കൃത്യമായ നിയമസഹായം പോലും ലഭ്യമല്ലാത്ത പശ്ചാത്തലത്തിലായിരുന്നു പുതിയ മാര്‍ഗ രേഖയിറക്കാനായി കോടതി തീരുമാനിച്ചത്.

* വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി നോഡല്‍ ഓഫിസറെ ചുമതലപെടുത്തുക.

* പൊലിസുകാര്‍ക്ക് നോഡല്‍ ഓഫിസര്‍ ആവശ്യമായ പരിശീലനം നല്‍കണം.

* ഹൈക്കോടതി രജിസ്റ്റാര്‍ നോഡല്‍ ഓഫിസറുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.

* പൊലിസില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെയും ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസറെയും നിയമിക്കുന്നത് സര്‍ക്കാര്‍ ആലോചിക്കണം.

* ഫോറന്‍സിക് ലാബോറട്ടറികളിലുള്ള ഒഴിവുകള്‍ അടിയന്തിരമായി നികത്തണം

* കഴിവുള്ളവരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക.

* പ്രോസിക്യൂട്ടര്‍ക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ഉറപ്പ് വരുത്തുക.

* എല്ലാ ജില്ലകളിലും പോക്‌സോ കേസുകളുടെ മേല്‍നോട്ടത്തിനായി വനിതാ ഐ.പി.എസ് ഓഫിസറെ നിയമിക്കുക.

* വനിതാ ഐ.പി.എസ് ഓഫിസര്‍ പോക്‌സോ കേസിലെ അന്വേഷണം വിലയിരുത്തണം.

* ക്യത്യമായ എല്ലാ തെളിവുകളും ശേഖരിച്ചതായി ഐ.പി.എസ് ഓഫിസര്‍ ഉറപ്പാക്കണം.

* കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് എല്ലാ തെളിവുകളും ശേഖരിച്ചതായി ഉറപ്പുവരുത്തണം.

* കെല്‍സയുടെ നേതൃത്വത്തില്‍ പ്രത്യേക അഭിഭാഷകരുടെ പാനലുണ്ടാക്കണം.