വാതിലിനു സമീപം ചെരുപ്പുവച്ചത് ചോദ്യം ചെയ്തു; അയൽവാസിയെ ദമ്പതികൾ കൊലപ്പെടുത്തി
വാതിലിനു സമീപം ചെരുപ്പുവച്ചത് ചോദ്യം ചെയ്ത അയൽവാസിയെ ദമ്പതികൾ കൊലപ്പെടുത്തി. 54കാരനായ അഫ്‌സർ ഖത്രിയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര താനെയിലെ നയാ നഗറിലാണ് സംഭവം. സംഭവത്തിനു പിന്നാലെ ദമ്പതിമാർ ഒളിവിലായിരുന്നു. ഇവരിൽ ഭാര്യ ഇന്ന് പിടിയിലായി. ഭർത്താവ് ഇപ്പോഴും ഒളിവിലാണ്.
വാതിലിനരികെ ചെരുപ്പ് വെക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതിമാരും അയൽവാസിയും തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയും ഇങ്ങനെ ഒരു തർക്കമുണ്ടായി. ഈ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭർത്താവിനായി തെരച്ചിൽ പുരോഗമിക്കുകയാണ്.