ചൈനീസ് ബന്ധം; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യ നിരോധിച്ചു
ചൈനീസ് ആപ്പുകൾക്കെതിരായ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി.
ആറ് മാസം മുമ്പ് ചൈനയിൽ നിന്ന് വായ്പ നൽകുന്ന 28 ആപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള 94 ആപ്പുകൾ ഇ-സ്റ്റോറിൽ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ആപ്പുകൾക്ക് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഡാറ്റയിലേക്ക് ആക്‌സസ് ഉണ്ട്. ചാരവൃത്തി ഉപകരണങ്ങളാക്കി മാറ്റാൻ സെർവർ സൈഡ് സുരക്ഷ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
തെലങ്കാന, ഒഡീഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈ ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ 2022ൽ കേന്ദ്രം നിരോധിച്ചിരുന്നു. 2020 മുതൽ 270 ആപ്പുകൾ സർക്കാർ നിരോധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ ആപ്പുകൾ പ്രമുഖ ചൈനീസ് ടെക് സ്ഥാപനങ്ങളായ ടെൻസെന്റ്, ആലിബാബ, ഗെയിമിംഗ് കമ്പനിയായ NetEase എന്നിവയിൽ നിന്നുള്ളതാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story Highlights: Chinese links; India bans 138 betting 94 loan lending apps
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!
Read more on: ban | chinese app | india | MODI GOVERNMENT
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
Advertisement
Latest
12 mins ago
തെലുങ്കിലും ഹിറ്റടിക്കാന്‍ മമ്മൂട്ടി; ‘ഏജന്റ്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
15 mins ago
കണ്ണൂർ കൊട്ടിയൂർ പാലുകാച്ചിയിൽ പുലിയുടെ സാന്നിധ്യം
17 mins ago
ഞാൻ ആദ്യം ധോണിക്കുവേണ്ടിയാണ് കളിച്ചത്, എന്നിട്ടാണ് രാജ്യത്തിനു വേണ്ടി കളിച്ചത്: സുരേഷ് റെയ്‌ന
20 mins ago
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരം; എലിസബത്ത് രാജ്ഞിയെ കൊല്ലാന്‍ ശ്രമിച്ചയാള്‍ കുറ്റം സമ്മതിച്ചു
36 mins ago
ഇസ്രായേലിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ തട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ
Advertisement
Dont Miss
കാസർഗോഡ് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ ചെവി കടിച്ചുമുറിച്ച യുവാവ് അറസ്റ്റിൽ
മൊബൈൽ മോഷ്ടിച്ചതിന് പരാതി നൽകി, പ്രതികാരം ചെയ്യാൻ 16 കാരൻ 58 കാരിയെ കൊലപ്പെടുത്തി, മൃതദേഹത്തെ പീഡിപ്പിച്ചു
തെലുങ്കിലും ഹിറ്റടിക്കാന്‍ മമ്മൂട്ടി; ‘ഏജന്റ്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
കണ്ണൂർ കൊട്ടിയൂർ പാലുകാച്ചിയിൽ പുലിയുടെ സാന്നിധ്യം
ഞാൻ ആദ്യം ധോണിക്കുവേണ്ടിയാണ് കളിച്ചത്, എന്നിട്ടാണ് രാജ്യത്തിനു വേണ്ടി കളിച്ചത്: സുരേഷ് റെയ്‌ന
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരം; എലിസബത്ത് രാജ്ഞിയെ കൊല്ലാന്‍ ശ്രമിച്ചയാള്‍ കുറ്റം സമ്മതിച്ചു
ഇസ്രായേലിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ തട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ
‘ഓപ്പറേഷന്‍ ആഗ്’; സംസ്ഥാന വ്യാപകമായി ഗുണ്ടാ വേട്ടയുമായി പൊലീസ്
Related Stories
ഇന്ത്യൻ സായുധ സേനയെ അട്ടിമറിക്കാൻ പാക്ക് ഗൂഢാലോചന: റിപ്പോർട്ട്
Latest News
ത്രികക്ഷി സഹകരണം പ്രഖ്യാപിച്ച് ഇന്ത്യ, യു എ ഇ, ഫ്രാൻസ്
Gulf News
ഇനി ആദ്യം പൊതുപ്രവേശന പരീക്ഷ; അഗ്നിവീർ റിക്രൂട്ട്മെന്റ് രീതിയിൽ മാറ്റം വരുത്തി കരസേന
Latest News
Twentyfournews.com, a news portal from the house of Insight Media City. The portal stands among the very few non biased news portals from the state of kerala.
About
Contact
Privacy
24 Channel Number
Complaint Redressal Cell
Compliance Report
Kerala
Local
National
World
Sports
Tech
Agriculture
Auto
Business
Crime
Editorial
Education
Entertainment
Environment
Fact Check
Photos
Videos
Gulf News
Health
Life
Obit
Politics
© 2023 Twentyfournews.com