അസമിൽ വൻ ആയുധശേഖരം കണ്ടെടുത്തു
അസമിലെ നൽബാരിയിൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെയും അസം പൊലീസിന്റെയും സംഘങ്ങൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തത്.
രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെൻഗ്നോയ് ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലായിരുന്നു തെരച്ചിൽ. 4 പിസ്റ്റളുകൾ, 2 എയർ പിസ്റ്റളുകൾ, 7 തരംതിരിച്ച മാഗസിനുകൾ, 107 റൗണ്ടുകൾ, 79 എ.കെ 47, 5 ഡിറ്റണേറ്ററുകൾ, 4 നാടൻ വെടിമരുന്ന്, സ്‌ഫോടക വസ്തു എന്ന് സംശയിക്കുന്ന 600 ഗ്രാം അജ്ഞാത വസ്തു എന്നിവ സുരക്ഷാ ഏജൻസികൾ കണ്ടെടുത്തു.
ഭൂമിക്കടിയിൽ കുഴിച്ചിട്ടിരുന്ന നിലയിലായിരുന്നു ആയുധശേഖരം. കൂടുതൽ ആയുധങ്ങൾ തീവ്രവാദികൾ കുഴിച്ചിട്ടിട്ടുണ്ടെന്ന് വിവരമുള്ളതായി നാൽബാരി ജില്ലാ പൊലീസ് സൂപ്രണ്ട് സുധാകർ സിംഗ് പറഞ്ഞു.