സ്‌ഫോടക വസ്തു കെട്ടിവെച്ച് വീട്ടിലെത്തി; അബദ്ധത്തിൽ മറിഞ്ഞുവീണുണ്ടായ സ്‌ഫോടനത്തിൽ യുവാവ് മരിച്ചു
തിരുവനന്തപുരം വെഞ്ഞാറുമ്മൂട്ടിൽ സ്‌ഫോടനത്തിൽ യുവാവ് മരിച്ചു. വെഞ്ഞാറുമ്മൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തൻവീട്ടിൽ മുരളീധരൻ(45)ആണ് മരിച്ചത്. സ്‌ഫോടക വസ്തു ശരീരത്തിൽ കെട്ടിവെച്ച് വീടിനുള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം
ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരൻ വീട്ടുകാരെ ഭീഷണിപ്പെടുത്താനാണ് സ്‌ഫോടക വസ്തു കയ്യിൽ സൂക്ഷിച്ചത്. വീട്ടിലേക്ക് കയറുന്നതിനിടെ കാൽ തെറ്റി വീഴുകയും ശരീരത്തിലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയുമായിരുന്നു. പാറമടയിലാണ് മുരളീധരൻ ജോലി ചെയ്തിരുന്നത്.