ബംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; മലയാളി അറസ്റ്റിൽ
ബംഗളൂരു: കോടികളുടെ സ്വർണ ബിസ്കറ്റുമായി മലയാളി യുവാവ് ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം സ്വദേശി ഫൈസലാണ് അറസ്റ്റിലായത്.
ദുബായിയിൽ നിന്നെത്തിയ ഇയാളിൽ നിന്നും 24 സ്വർണ ബിസ്കറ്റുകളാണ് പിടിച്ചെടുത്തത്. വിപണിയിൽ 1.37 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് അധികൃതർ പിടിച്ചെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.