ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മർദ്ദനം
കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മർദ്ദനം. കോഴിക്കോട് ബീച്ചിൽവച്ച് മദ്യലഹരിയിലുണ്ടായിരുന്ന യുവാവാണ് ബിന്ദുവിനെ മർദ്ദിച്ചത്. ബിന്ദുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. വെള്ളയിൽ പോലീസാണ് കേസെടുത്തത്.
സ്വന്തം ഫേസ്ബുക്ക് പേജിൽ ബിന്ദു അമ്മിണി ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചു. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പോലീസ് അറിയിച്ചു.