Thursday, April 10, 2025
National

ഞാൻ ജീവനോടെ എത്തി, നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കൂ; പഞ്ചാബിൽ രോഷാകുലനായി മോദി

 

പഞ്ചാബ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരെ ഭയന്ന് ഫ്‌ളൈ ഓവറിൽ 20 മിനിറ്റ് നേരം വാഹനവ്യൂഹം നിർത്തിയിടേണ്ടി വന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബത്തിൻഡ വിമാനത്താവളത്തിൽ തിരികെ എത്തിയപ്പോഴാണ് വിമാനത്താവള ഉദ്യോഗസ്ഥരോട് മോദി രോഷം പ്രകടിപ്പിച്ചത്

ജീവനോടെ വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കൂ എന്നായിരുന്നു മോദിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ ആരോപിച്ചിരുന്നു

പഞ്ചാബിലെത്തിയ പ്രധാനമന്ത്രി ഹുസൈനിവാലയിലെ ദേശീയസ്മാരകത്തിലേക്ക് പോകുന്നതിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. പ്രതിഷേധക്കാർ വഴി തടഞ്ഞതോടെ മോദിയുടെ വാഹന വ്യൂഹത്തിന് ഫ്‌ളൈ ഓവറിൽ 20 മിനിറ്റ് നേരം നിർത്തിയിടേണ്ടി വന്നു. തുടർന്ന് യാത്ര റദ്ദാക്കി മോദി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *