തമിഴ്‌നാട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടി അടക്കം മൂന്ന് പേർ മരിച്ചു
തമിഴ്നാട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് വയസുകാരനും അമ്മയും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട് തകർന്ന് വീണായിരുന്നു മരണം. നാല് പേർക്ക് പരിക്കേറ്റു. തിരുവണ്ണാലമല അരാനിയിലായിരുന്നു സംഭവം.
കാമാക്ഷി(35), മകൻ ഹേംനാഥ്(8), ചന്ദ്രമ്മാൾ(60) എന്നിവരാണ് മരിച്ചത്. ഇവരുടെ അയൽ വാസിയായിരുന്നു ചന്ദ്രമ്മാൾ. അപകടത്തിന്റെ തീവ്രതയിൽ ഇവരുടെ വീടിന്റെ പുറം മതിൽ ഇടിഞ്ഞു വീണാണ് ചന്ദ്രമ്മാൾ മരിച്ചത്.
ചായ തയ്യാറാക്കാൻ രാവിലെ സ്റ്റൗ കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. രാത്രിയിൽ സിലണ്ടർ ചോർന്ന് അടുക്കളയിൽ പാചക വാതകം വ്യാപിച്ചിരുന്നു.