ഹാത്രാസ് പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നതായി ഡോക്ടറുടെ വെളിപ്പെടുത്തൽ
ഹാത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നതായി ഡോക്ടറുടെ വെളിപ്പെടുത്തൽ. ബലാത്സംഗ ശ്രമത്തിന്റെ ലക്ഷണമുണ്ടായിരുന്നുവെന്നാണ് ഡോക്ടർ പറയുന്നത്. അലിഗഢിൽ പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറുടേതാണ് വെളിപ്പെടുത്തൽ
പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നായിരുന്നു ഉത്തർപ്രദേശ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്. സംഭവത്തിൽ എസ് ഐ ടി അന്വേഷണത്തിന് പിന്നാലെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പെൺകുട്ടിയുടെ കുടുംബം ഇതും തള്ളി. എസ് ഐ ടി, സിബിഐ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം പറയുന്നു
സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. ഇന്നലെ രാത്രി വീട്ടിലെത്തിയ എസ് ഐ ടി സംഘത്തോട് സഹകരിക്കാനും കുടുംബം തയ്യാറായില്ല