ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വാക്കുതർക്കം; തിരുവനന്തപുരത്ത് ഗുണ്ടാനേതാവിന് വെട്ടേറ്റു
തിരുവനന്തപുരം ശ്രീകാര്യത്ത് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ. ഗുണ്ടാനേതാവ് ശരത് ലാലിന് വെട്ടേറ്റു. ദീപു എന്നയാളാണ് വെട്ടിയത്. ഇയാൾ ഒളിവിലാണ്. ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കു തർക്കമുണ്ടാകുകയും അത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു
തർക്കത്തിനിടെ ബൈക്കിൽ നിന്ന് ഇറങ്ങി മുന്നോട്ടു നടന്ന ശരത് ലാൽ തിരികെ ദീപുവിന്റെ അടുത്തേക്ക് വരുന്നതും ഈ സമയം ബാഗിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി എടുത്ത് ശരത് ലാലിനെ ദീപു വെട്ടുന്നതിന്റെയും ദൃശ്യങ്ങൾ പ്രദേശത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
വെട്ട് കൊണ്ട ശരത് ലാൽ ആക്കുളം വാർഡ് കൗൺസിലറുടെ വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഗേറ്റിന്റെ അഴികൾക്കിടയിലൂടെയും ദീപു ശരത്തിനെ വെട്ടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആളുകൾ ഓടിക്കൂടിയതോടെ ദീപു ഓടി രക്ഷപ്പെടുകയായിരുന്നു
കഴുത്തിനാണ് ശരത്തിന് വെട്ടേറ്റത്. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയില്ലെന്നാണ് ഇയാളുടെ നിലപാട്