ഭീകരാക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ചു
ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രാവിലെ സിആർപിഎഫ് സംഘത്തിന് നേർക്കുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സേനാംഗങ്ങൾ വീരമൃത്യു വരിച്ചിരുന്നു. ബാരാമുള്ള ക്രേരി മേഖലയിലാണ് ആക്രമണം നടന്നത്
രണ്ട് സി ആർ പി എഫ് ജവാൻമാരും ഒരു പോലീസുദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരാൾ കൂടി മേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്
രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. സിആർപിഎഫ്-കാശ്മീർ പോലീസ് സംയുക്ത സംഘത്തിന് നേർക്കാണ് ഭീകരർ വെടിയുതിർത്തത്. തുടർന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു.