കണ്ണൂർ പരിയാരത്ത് കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു
കണ്ണൂർ പരിയാരത്ത് കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു. ചാല സ്വദേശി രവീന്ദ്രനാണ് മരിച്ചത്. 60 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രവീന്ദ്രൻ
ഇന്നലെയാണ് രവീന്ദ്രനെയും ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലെ ശുചിമുറിയിൽ തോർത്തുമുണ്ടിലാണ് ഇയാൾ തൂങ്ങിമരിച്ചത്. രവീന്ദ്രൻ ഓട്ടോ റിക്ഷ ഡ്രൈവറാണ്. ഇയാളുടെ സമ്പർക്കപട്ടികയിൽ നിരവധി പേരുണ്ട്.