Monday, January 6, 2025
National

ജന്തർ മന്തറിൽ സംഘർഷം, ​പൊലീസ് മർദിച്ചെന്ന് ഗുസ്തി താരങ്ങൾ; സംഘർഷാവസ്ഥ തുടരുന്നു

ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും ഡൽഹി പൊലീസും തമ്മിൽ ഉന്തും തള്ളും. സമരക്കാരെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സംഘർഷത്തിനിടെ പൊലീസ് മർദ്ദിച്ചതായി ഗുസ്തി താരങ്ങൾ പരാതി ഉന്നയിച്ചു. മദ്യപിച്ച പൊലീസുകാരാണ് മർദ്ദിച്ചതെന്നാണ് ആരോപണം.

രാത്രികാലങ്ങളിൽ സമരപ്പന്തലിലെ വൈദ്യുതി പൊലീസ് വിച്ഛേദിക്കുന്നതടക്കമുള്ള ആരോപണങ്ങൾ നേരത്തെയും സമരക്കാർ ഉന്നയിച്ചിരുന്നു.
സമരം ആരംഭിച്ച ഘട്ടം മുതൽ തന്നെ ഡൽഹിപൊലീസിൻറെ ഭാഗത്തുനിന്നും ചില ഇടപെടലുകൾ ഉണ്ടായി എന്നുള്ള ആരോപണവും ​ഗുസ്തി താരങ്ങൾക്കുണ്ട്. ഇതിൻറെ തുടർച്ചയായിട്ടാണ് നിലവിലെ സംഘർഷം.

ലൈം​ഗിക പീഡന പരാതിയിൽ ബ്രിജ് ഭൂഷൺ സിം​ഗിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ​ഗുസ്തി താരങ്ങളുടെ സമരം പതിനൊന്നാം ദിവസത്തിലാണ്. ഇതിനിടെയാണ് ഡൽഹി പൊലീസുമായുള്ള ഏറ്റുമുട്ടൽ. നിലവിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ ഉന്നത പൊലീസുകാരടക്കം സ്ഥലത്തുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ പൊലീസ് സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം മദ്യപിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് ​ഗുസ്തി താരങ്ങൾ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *