Sunday, April 13, 2025
Kerala

മുഖ്യമന്ത്രി ഇന്ന് കൊല്ലം ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

മുഖ്യമന്ത്രി ഇന്ന് കൊല്ലം ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് കടയ്ക്കലിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ആദ്യം നിർവഹിക്കുക. 11 മണിക്ക് കൊല്ലത്ത് ശ്രീനാരായണ സമുച്ചയത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ തൊഴിലാളിക്ക് കൈമാറുന്ന പരിപാടിയുടെ ഉദ്ഘാടനം. ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ വിതരണോദ്ഘാടനം മയ്യനാട് വെച്ച് മുഖ്യമന്ത്രി പിണറായി നിർവഹിക്കും. വൈകുന്നേരം 6 മണിക്ക് സിപിഐഎം സംഘടിപ്പിക്കുന്ന പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കും.

എഐ ക്യാമറ വിവാദത്തിൽ മൗനം തുടരുന്ന മുഖ്യമന്ത്രി ഇന്നെങ്കിലും പ്രതികരിക്കുമോ എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷം വെല്ലുവിളിച്ചിട്ടും വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനം സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *