പ്രവർത്തകരെ അത്ഭുതപ്പെടുത്തി രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങി ശശികല; തമിഴകത്ത് സംഭവിക്കുന്നത് എന്ത്
തമിഴകത്ത് പുതിയ രാഷ്ട്രീയ ചലനങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പ്രവർത്തകരെ നിരാശയിലാഴ്ത്തി രാഷ്ട്രീയ വിടവാങ്ങൽ പ്രഖ്യാപിച്ച് വികെ ശശികല. മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികല കള്ളപ്പണക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞു അടുത്തിടെയാണ് പുറത്തിറങ്ങിയത്.
എ.ഐ.എ.ഡി.എം.കെയിൽ നിന്ന് ശശികലയെ പുറത്താക്കിയിരുന്നു. ജയലളിത ജീവിച്ചിരുന്നപ്പോഴും താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. അവരുടെ മരണശേഷവും അതിന് താൽപര്യമില്ല. തന്‍റെ പാർട്ടി ജയിക്കാൻ വേണ്ടി പ്രാർഥിക്കും. ജയലളിതയുടെ പാരമ്പര്യം തമിഴ്നാട്ടിൽ നില നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും ശശികല പറഞ്ഞു. പ്രിന്‍റ് ചെയ്തെടുത്ത കത്തിലാണ് ശശികലയുടെ പരാമർശം.