ബേക്കൽ കടലിൽ തോണി അപകടം; കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
കാസർഗോഡ് ബേക്കലിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽ പെട്ടു. കടലിൽ കുടുങ്ങിയ അഞ്ചു മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയതായി അറിയിച്ചു.
കാസർഗോഡ് തീരത്ത് നിന്ന് 6 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായിരിക്കുന്നത്. സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട തീരദേശ പൊലീസാണ് ഇവരെ രക്ഷിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുമായി തീരദേശ പൊലീസ് കാസർഗോഡ് തീരത്തെത്തും.