ബിജെപി സ്ഥാനാർഥി പട്ടിക തയ്യാറാകുന്നു; നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്ത്, ശോഭാ സുരേന്ദ്രൻ വർക്കലയിൽ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർഥി സാധ്യതാ പട്ടിക ബിജെപി തയ്യാറാക്കി. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നടൻ കൃഷ്ണകുമാർ സ്ഥാനാർഥിയാകും. ശോഭാ സുരേന്ദ്രനെ വർക്കല മണ്ഡലത്തിലാണ് പരിഗണിക്കുന്നത്
പാലാക്കാട് മണ്ഡലത്തിലും ശോഭയുടെ പേര് പരിഗണിക്കുന്നുണ്ട്. കുമ്മനം രാജശേഖരൻ നേമത്ത് നിന്ന് മത്സരിക്കും. വട്ടിയൂർക്കാവിൽ വിവി രാജേഷും കഴക്കൂട്ടത്ത് വി മുരളീധരനും കാട്ടാക്കടയിൽ പികെ കൃഷ്ണദാസും മത്സരിക്കുമെന്നാണ് അറിയുന്നത്.
ആറ്റിങ്ങലിൽ സുധീർ, പാറശ്ശാലയിൽ കരമന ജയൻ, കോവളം എസ് സുരേഷ്, ചാത്തന്നൂർ ബി ബി ഗോപകുമാർ, കരുനാഗപ്പള്ളി ഡോ. കെ എസ് രാധകൃഷ്ണൻ, ചെങ്ങന്നൂരിൽ ആർ ബാലശങ്കർ, പാലക്കാട് സന്ദീപ് വാര്യർ, മഞ്ചേശ്വരം കെ ശ്രീകാന്ത് എന്നിങ്ങനെയാണ് സാധ്യതാ പട്ടിക.