പഞ്ചാബ് അതിർത്തിമേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു
പഞ്ചാബ് അതിർത്തിമേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു. ഫിറോസ്പൂർ സെക്ടറിലാണ് ഭീകരനെ കണ്ടെത്തിയത്. ഇന്ത്യൻ അതിർത്തിയിലൂടെ മുന്നറിയിപ്പ് വകവയ്‌ക്കാതെ സൈനികർക്ക് നേരെ വെടിയുതിർ ത്തുകൊണ്ട് കടക്കാൻ ശ്രമിച്ചതോടെയാണ് ബി.എസ്.എഫ് തിരികെ വെടിയുതിർത്തത്.
പഞ്ചാബ് അതിർത്തി വഴി നുഴഞ്ഞുകയറ്റവും മയക്കുമരുന്നു കടത്തുമാണ് പാക് ഭീകരർ നടത്താറുള്ളത്. ഡ്രോണുകൾ ഉപയോഗിച്ചിരുന്ന രീതികളും തുടരുന്നുണ്ട്. എന്നാൽ ജമ്മുകശ്മീർ പഞ്ചാബ് മേഖലയിലെ ഡ്രോണുകൾക്കെതിരെ റഡാർ സംവിധാനമടക്കം ഉപയോഗിച്ചുള്ള ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെ നിലവിൽ ഡ്രോണുകളുടെ വരവ് ഇല്ലാതായെന്നും ബിഎസ്എഫ് പറഞ്ഞു.