കാശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ പ്രത്യക്ഷപ്പെട്ടു; ബി എസ് എഫ് വെടിയുതിർത്തു
ജമ്മു കാശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. ഡ്രോണിന് നേർക്ക് ബി എസ് എഫ് വെടിയുതിർത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. അതിർത്തി പ്രദേശമായ അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടെത്തിയത്.
ഡ്രോൺ കണ്ടതിന് പിന്നാലെ ബി എസ് എഫ് ജവാൻമാർ വെടിയുതിർക്കുകയായിരുന്നു. അപ്പോൾ തന്നെ ഡ്രോൺ പാക് അതിർത്തിക്കപ്പുറത്തേക്ക് പറന്നുപോയി. പുലർച്ചെ അഞ്ചരയോടെയാണ് ഡ്രോൺ കണ്ടത്.
ജമ്മു വ്യോമസേനാ താവളത്തിൽ ജൂൺ 26നും 27നുമായി ഡ്രോൺ ആക്രമണം നടന്നിരുന്നു. രണ്ട് സൈനികർക്ക് ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു.
ജമ്മു വ്യോമസേനാ താവളത്തിൽ ജൂൺ 26നും 27നുമായി ഡ്രോൺ ആക്രമണം നടന്നിരുന്നു. രണ്ട് സൈനികർക്ക് ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു.