കർണാടക മുൻ മന്ത്രിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; 48 ലക്ഷം നൽകി മോചിപ്പിച്ചു
കർണാടകയിൽ മുൻമന്ത്രിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. നമ്മ കോൺഗ്രസ് പാർട്ടി നേതാവ് കൂടിയായ വർതൂർ പ്രകാശിനെയാണ് തട്ടിക്കൊണ്ടുപോയത്. മുൻമന്ത്രിയെ ഒടുവിൽ 48 ലക്ഷം രൂപ മോചനദ്രവ്യം നൽകിയാണ് മോചിപ്പിച്ചത്.
തന്നെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയെന്നും പ്രകാശ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കോലാറിൽ വെച്ച് നവംബർ 25നാണ് പ്രകാശിനെ കാണാതായത്. കഴിഞ്ഞ ദിവസം 48 ലക്ഷം രൂപ കൈമാറിയ ശേഷമാണ് വിട്ടയച്ചത്. 30 കോടിയായിരുന്നു സംഘം ആദ്യം ആവശ്യപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്