Saturday, January 4, 2025
Kerala

കൊച്ചിയിൽ യുവാവിനെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി മർദനത്തിനിരയാക്കി; ഗുരുതര പരുക്ക്

 

കൊച്ചിയിൽ യുവാവിന് ഗുണ്ടകളുടെ ക്രൂര മർദനം. കൊച്ചി സ്വദേശി ആന്റണി ജോണിനാണ് മർദനമേറ്റത്. ആന്റണി ജോണിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കിയ ശേഷം മർദിക്കുകയായിരുന്നു. നട്ടെല്ലിന് പരുക്കേറ്റ യുവാവ് ചികിത്സയിലാണ്

ഗുണ്ടസംഘങ്ങൾ തമ്മിലുള്ള പ്രശ്‌നമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. മർദനമേറ്റ ആന്റണിയുടെ കുടുംബത്തെ അക്രമി സംഘം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

പതിനൊന്നാം തീയതിയായിരുന്നു സംഭവം. കടവന്ത്രയിലെ ഒരു മരണവീട്ടിൽ നിന്ന് യുവാവിനെ ഒരു സംഘം കാറിൽ പിടിച്ചു കയറ്റി കൊണ്ടുപോകുകയും ആലുവ, അങ്കമാലി എന്നിവിടങ്ങളിലെത്തിച്ച് മർദിക്കുകയുമായിരുന്നു. കമ്പിവടി ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദനം.

Leave a Reply

Your email address will not be published. Required fields are marked *