അഹ്‌മദാബാദ് വിമാനത്താവളത്തിലെ യൂസർ ഫീ 14 ഇരട്ടിയായി വർധിച്ചേക്കുമെന്ന് റിപ്പോർട്ട്
അഹ്‌മദാബാദ് വിമാനത്താവളത്തിലെ യൂസർ ഫീ 14 ഇരട്ടിയായി വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത മാസം മുതൽ ചാർജുകൾ വർധിപ്പിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 100 രൂപയാണ് വിമാനത്താവളത്തിലെ യൂസർ ഫീ. അടുത്ത വർഷം ഫെബ്രുവരിയിൽ ഇത് 703 ആയും 2024 മാർച്ച് 31ന് ഇത് 1400 രൂപയായും ഉയർത്തും. എയർപോർട്ട് നടത്തിപ്പവകാശമുള്ള അദാനി ഗ്രൂപ്പ് ഇതിനായുള്ള പ്രപ്പോസൽ വച്ചുകഴിഞ്ഞു എന്നും റിപ്പോർട്ടിൽ പറയുന്നു.