Thursday, January 23, 2025
Kerala

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗം കേസ്. ചീഫ് എയർപോർട്ട് ഓപറേറ്റർ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പോലീസാണ് കേസെടുത്തത്. എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിലാണ് കേസ്. കേസെടുത്തതിന് പിന്നാലെ ഇയാളെ സസ്‌പെൻഡ് ചെയ്തു

വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയർപോർട്ട് ഓപറേറ്റർ. സെക്കന്തരബാദ് എയർപോർട്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പിൽ ചേർന്നയാളാണ് മധുസൂദന ഗിരി. എയർപോർട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചർച്ചകളിൽ അദാനി ഗ്രൂപ്പിനൊപ്പം മധുസൂദന ഗിരിയും പങ്കെടുത്തിരുന്നു

താത്കാലികമായി ജീവനക്കാരെ വിമാനത്താവളത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. ഇത്തരത്തിൽ ഒരാളെ മധുസൂദന ഗിരിയുടെ പി എ ആയി നിയോഗിച്ചിരുന്നു. ഇവരാണ് പരാതിക്കാരി. ഈ മാസം നാലാം തീയതി ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. വിഷയത്തിൽ അദാനി ഗ്രൂപ്പും വിശദീകരണ കുറിപ്പ് ഇറക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *