ഹൈദരാബാദിൽ ദുരഭിമാന കൊല: യുവാവിനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഹൈദരാബാദിൽ യുവാവിനെ ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഹേമന്ത് വ്യാസ് എന്ന 28കാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ അവന്തിയുടെ ബന്ധുക്കളാണ് സംഭവത്തിന് പിന്നിൽ. അവന്തിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു
2020 ജൂൺ 9നാണ് അവന്തിയും ഹേമന്തും ഒളിച്ചോടി വിവാഹിതരായത്. ഗച്ചിബൗളിയിൽ ഇവർ വാടകക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. സെപ്റ്റംബർ 24ന് അവന്തിയുടെ ബന്ധുക്കൾ വീട്ടിലെത്തുകയും രണ്ട് പേരെയും വലിച്ചിഴച്ച് കാറിൽ കയറ്റുകയുമായിരുന്നു
റോഡിൽ വെച്ച് മറ്റൊരു വാഹനത്തിലേക്ക് ഇവരെ മാറ്റുന്നതിനിടെ അവന്തി രക്ഷപ്പെട്ട് ഓടുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ 20 കിലോമീറ്റർ അപ്പുറത്ത് നിന്ന് ഹേമന്തിന്റെ മൃതദേഹമാണ് ലഭിച്ചത്. അന്വേഷണത്തിൽ അവന്തിയുടെ മാതാപിതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.
അച്ഛൻ ലക്ഷ്മി റെഡ്ഡി, അമ്മ അർച്ചന, മൂന്ന് വാടക കൊലയാളികൾ ഉൾപ്പെടെ 14 പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു