തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും
തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കു. ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോക്കൽ പോലീസിനെതിരെ ആരോപണം ഉയർന്നതോടെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
കേസിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത പോലീസ് തെളിവെടുപ്പ് ഇന്നലെ പൂർത്തിയാക്കിയിരുന്നു. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
റിമാൻഡിൽ തുടരുന്ന പ്രതികളെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അതേസമയം പോലീസിന്റെ വീഴ്ചയെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. ഇന്ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയോട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.