ദുരഭിമാന കൊല: ഡൽഹിയിൽ യുവാവിനെ വെടിവെച്ചു കൊന്നു, ഭാര്യക്ക് ഗുരുതര പരുക്ക്
ഡൽഹിയിൽ 23കാരനെ വെടിവെച്ചു കൊലപ്പെടുത്തി. ആക്രമണത്തിൽ ഇയാളുടെ ഭാര്യക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ദ്വാരക അംബർഹൈ ഗ്രാമത്തിലാണ് സംഭവം. ഒളിച്ചോടി വിവാഹിതരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. ദുരഭിമാനക്കൊല എന്നാണ് റിപ്പോർട്ടുകൾ
ഹരിയാന സോനിപ്പത്ത് സ്വദേശി വിനയ് ദാഹിയ, ഭാര്യ കിരൺ ദാഹിയ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വെടിയേറ്റ വിനയ് ദാഹിയ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. അഞ്ച് ബുള്ളറ്റുകൾ ഇയാളുടെ ശരീരത്തിൽ നിന്ന് കണ്ടെത്തി. കിരണും വെടിയേറ്റു. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.