ഒഡിഷ ട്രെയിൻ ദുരന്തം; ഒറ്റക്കെട്ടായി നാട്ടുകാർ; രക്തം നൽകാൻ സന്നദ്ധ പ്രവർത്തകരുടെ തിരക്ക്
ഒഡീഷയിലെ ട്രെയിൻ അപകടത്തിൽപ്പെട്ടവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധപ്രവർത്തകരുടെ തിരക്ക്. കഴിഞ്ഞദിവസം രാത്രിയിൽ 500 യൂണിറ്റ് രക്തം ശേഖരിച്ചതായി ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. നിലവിൽ 900 യൂണിറ്റ് രക്തം സ്റ്റോക്ക് ഉള്ളതായും അദ്ദേഹം അറിയിച്ചു. രക്തം ദാനം ചെയ്ത സന്നദ്ധപ്രവർത്തകർക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
നിലവിൽ കൂടുതൽപേർ രക്തം ദാനം ചെയ്യുന്നതിനായി ആശുപത്രികളിൽ എത്തിക്കൊണ്ടിരിക്കുകയാണ്.പൊലീസുകാരും ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. നിരവധി ആശുപത്രികളില്‍ ഇവര്‍ രക്തം ദാനം ചെയ്യുന്നുണ്ട്.അതേസമയം ഒഡിഷയില്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി, മന്ത്രിമാരായ അശ്വിനി വൈഷണവിനോടും ധർമേന്ദ്ര പ്രധാനോടും സംസാരിച്ചു.
രക്ഷാപ്രവർത്തനം നടത്തിയ എൻഡിആർഎഫ് സംഘത്തോടും മോദി സംസാരിച്ചു. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മോദി സന്ദർശിക്കും. ട്രെയിൻ അപകടത്തിൽ 261 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരുക്കേറ്റു.