Monday, January 6, 2025
National

അടിയന്തര ഇടപെടലില്ല, കേരളാ സ്റ്റോറി വിലക്കണമെന്ന ഹർജിയിൽ ഇടപെടാതെ

ദില്ലി : ദി കേരളാ സ്റ്റോറി സിനിമ വിലക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേരള സ്റ്റോറിക്കെതിരായ ഹർജിയിൽ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഹർജിക്കാർ സമീപിച്ചാൽ ഉടൻ വാദം കേൾക്കണമെന്നും ഹൈക്കോടതികൾക്ക് നിർദ്ദേശവും നൽകി.

വിവാദങ്ങൾക്കിടെ ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണം അണിയറ പ്രവർത്തകർ തിരുത്തി. മുപ്പത്തിരണ്ടായിരം യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നൽകുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ മൂന്നു പെൺകുട്ടികളുടെ യഥാർത്ഥ കഥ എന്നാണ് പുതിയ വിവരണത്തിൽ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പായി നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *