‘മോദിയുടെ പരാമർശം വാസ്തവ വിരുദ്ധം’; പ്രധാനമന്ത്രിക്കെതിരെ കപിൽ സിബൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യസഭാ എംപി കപിൽ സിബൽ. വിഭജന രാഷ്ട്രീയമാണ് കോൺഗ്രസ് പിന്തുടരുന്നതെന്ന മോദിയുടെ പരാമർശം വാസ്തവ വിരുദ്ധമാണെന്ന് സിബൽ പറഞ്ഞു. വിവാദങ്ങൾക്കിടെ ‘ദി കേരള സ്റ്റോറി’ക്ക് സെൻസർ ബോർഡ് ക്ലിയറൻസ് നൽകിയതിനെ ഉദ്ധരിച്ചായിരുന്നു വിമർശനം.
‘മത സ്പർദ്ധ സൃഷ്ടിക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന് സെൻസർ ബോർഡ് ക്ലിയറൻസ് നൽകി. എന്നിട്ടും സമൂഹത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസ് പിന്തുടരുന്നതെന്ന് കർണാടകയിൽ പ്രധാനമന്ത്രി പറയുന്നു’- കപിൽ സിബൽ ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്‌ച കർണാടകയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, ജനങ്ങൾ കോൺഗ്രസിനെയും ജെഡിഎസിനെയും സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. രണ്ട് കക്ഷികളും, ശത്രുത കാണിക്കുന്നുണ്ടെങ്കിലും, ഹൃദയത്തിലും പ്രവൃത്തിയിലും ഒന്നാണ്. അവർ രാജവംശമാണ്, അഴിമതി പ്രോത്സാഹിപ്പിക്കുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസും ജെഡിഎസും പിന്തുടരുന്നതെന്നും മോദി വിമർശിച്ചു.