ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജില്ലയിലെ ബാസ്‌കുചാൻ മേഖലയിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത് പൊലീസ് പറഞ്ഞു. ബാസ്‌കുചാൻ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. ഇരുഭാഗത്തുനിന്നും വെടിവെപ്പ് തുടരുകയാണ്. എത്ര ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് ഇതുവരെ അറിവായിട്ടില്ല.