ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, രണ്ട് സൈനികർക്ക് പരുക്ക്
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. വെടിവയ്പിൽ രണ്ട് സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സേന പ്രദേശം വളഞ്ഞിരിക്കുകയാണ്
ബാരാമുള്ള ജില്ലയിലെ കരേരി പ്രദേശത്തെ വാണിഗം ബാലയിൽ, ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സുരക്ഷാസേന, സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തു. പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഇരുഭാഗത്തു നിന്നും വെടിവെപ്പ് നടക്കുന്നതായാണ് വിവരം.