ദക്ഷിണ കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ. യാരിപോരയിലെ ബ്രായിഹാർദ് കത്‌പോര ഗ്രാമത്തിൽ സുരക്ഷാ സേനയും അജ്ഞാത ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി പൊലീസ് അറിയിച്ചു. ഇന്ന് അതിരാവിലെ വെടിവയ്പ്പ് ആരംഭിച്ചത്. പ്രദേശം സൈന്യം വളഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.