ഇന്ത്യ-ചൈന തർക്കത്തിൽ ധാരണ; പാൻഗോംഗിൽ നിന്ന് ഇരു സേനകളും പിൻമാറുമെന്ന് രാജ്‌നാഥ് സിംഗ്
ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ധാരണയായെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യസഭയിൽ മന്ത്രി ഇക്കാര്യം അറിയിച്ചത്. പാൻഗോംഗ് തടാകത്തിന്റെ തെക്കൻ തീരത്ത് നിന്നും വടക്കൻ തീരത്ത് നിന്നും മാറാനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്
ഇരു സൈന്യങ്ങളും നടത്തിവന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും പരസ്പര ധാരണയായി. സേനാ പിൻമാറ്റം പൂർത്തിയായ ശേഷം 48 മണിക്കൂറിൽ കമാൻഡർതല ചർച്ചയിലൂടെ മറ്റ് കാര്യങ്ങളിൽ തീരുമാനമെടുക്കും.
ഇന്ത്യ ഒരിഞ്ച് വിട്ടുവീഴ്ചയില്ലാതെയാണ് ധാരണയിലെത്തിയതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യൻ സേന വെല്ലുവിളി ശക്തമായി നേരിട്ടു. രണ്ട് സേനകളും 2020ന്റെ തുടക്കത്തിലെ സ്ഥിതിയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടുവെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.