വിമാനത്തിനടിയിലേക്ക് കാര്‍ പാഞ്ഞുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്
വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനത്തിന് അടിയിലേക്ക് കാര്‍ പാഞ്ഞുകയറി. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് പട്നയിലേക്കു ടേക്ക് ഓഫിനായി തയ്യാറെടുത്ത ഇന്‍ഡിഗോ വിമാനത്തിന് സമീപത്തേക്കാണ് ഗോ ഫസ്റ്റ് കമ്പനിയുടെ കാര്‍ പാഞ്ഞെടുത്തത്.
വിമാനത്തിന്റെ മുന്‍വശത്തെ വീലില്‍ ഇടിക്കാതെ കാര്‍ തലനാഴികയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു.