വയനാട് കൽപ്പറ്റയിൽ നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് തകര്‍ന്ന് യുവാവ് മരിച്ചു
കല്‍പ്പറ്റ: കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച. ചുണ്ടേല്‍ ആനപ്പാറ കുന്നത്ത് മറയില്‍ ചന്ദ്രന്റെയും റാണിയുടേയും ഏക മകന്‍ ആകാശ് (22) ആണ് മരിച്ചത്. കല്‍പ്പറ്റ ലിയോ ആശുപത്രി ജീവനക്കാരനായിരുന്നു. അപകടത്തില്‍ കാറിന്റെ എഞ്ചിന്‍ വേര്‍പെട്ട് തെറിച്ചുപോയി.
കൂടെയുണ്ടായിരുന്ന വിപിന്‍ (23) നിസാര പരിക്കുകളോടെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.