ഗുണ്ടാ നേതാവ് ടില്ലു താജ്പുരിയ കൊലപ്പെട്ടു; സംഭവം തിഹാര്‍ ജയിലില്‍ വെച്ച്
തിഹാര്‍ ജയിലില്‍ ഗുണ്ടാ നേതാവ് കൊലപ്പെട്ടു. ഡല്‍ഹി രോഹിണി കോടതി വെടിവെയ്പ്പ് കേസിലെ പ്രതിയും ഗുണ്ടാ നേതാവുമായ ടില്ലു താജ്പുരിയ ആണ് കൊല്ലപ്പെട്ടത്. തിഹാര്‍ മണ്ഡോളി ജയിലില്‍ വച്ചായിരുന്നു സംഭവം.
ടില്ലു താജ്പുരിയെ മറ്റൊരു ഗുണ്ടാ സംഘാംഗമായ യോഗേഷ് എന്ന തുണ്ട, ദീപത് ടീറ്റര്‍ എന്നിവരാണ് ആക്രമിച്ചത്. കമ്പി വടികൊണ്ട് ടില്ലു താജ്പുരിയെ ഇരുവരും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ താജ്പുരിയയെ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ഓടെ താജ്പുരിയയെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയം താജ്പുരിയ അബോധാവസ്ഥയില്‍ ആയിരുന്നു എന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.