രോഗികൾ മരിച്ചുവീഴുന്നത് കണ്ട സംഘർഷം: കൊവിഡ് വാർഡിലെ യുവ ഡോക്ടർ ആത്മഹത്യ ചെയ്തു
ഡൽഹി സ്വകാര്യ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ. ഡോ. വിവേക് റായ് ആണ് മരിച്ചത്. ഓക്‌സിജൻ ലഭിക്കാതെയും മറ്റും രോഗികൾ മരിച്ചുവീഴുന്നത് കണ്ടതിന്റെ മാനസിക സമ്മർദത്തിലായിരുന്നു വിവേക് റായ്.
കൊവിഡ് ചികിത്സയിൽ വിദഗ്ധനായിരുന്നു വിവേക് എന്നും പ്രതിദിനം എട്ട് രോഗികളെ വരെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ടെന്നും നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും ഐഎംഎ മുൻ മേധാവി ഡോ. രവി വാംഖേഡ്കർ ട്വീറ്റ് ചെയ്തു. ആളുകൾ മരിക്കുന്നത് നോക്കി നിൽക്കേണ്ട അവസ്ഥ താങ്ങാൻ കഴിയാത്തതു കൊണ്ടാണ് അദ്ദേഹം ജീവൻ അവസാനിപ്പിച്ചതെന്നും ട്വീറ്റിലുണ്ട്.