പാലക്കാട് ഇ ശ്രീധരൻ മുന്നിൽ; രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡ്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ പാലക്കാട്ടെ ബിജെപി സ്ഥാനാർഥി എൻ ശ്രീധരൻ മുന്നിട്ട് നിൽക്കുന്നു. ആയിരത്തിലധികം വോട്ടുകൾക്കാണ് പാലക്കാട് ശ്രീധരൻ മുന്നിട്ട് നിൽക്കുന്നത്. നിലവിൽ ശ്രീധരന് 2700 വോട്ടുകളുടെ ലീഡുണ്ട്.
സംസ്ഥാനത്ത് എൽ ഡി എഫിന്റെ തരംഗമാണ് ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ കാണുന്നത്. 82 സീറ്റുകളിൽ എൽ ഡി എഫും 55 സീറ്റുകളിൽ യുഡിഎഫും മൂന്ന് സീറ്റുകളിൽ എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്