ഒഡീഷയിൽ മകൻ കൊവിഡ് ബാധിച്ച് മരിച്ചതിൽ മനം നൊന്ത് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു
മകന്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനം നൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. നാരായണ്‍പൂര്‍ സസന്‍ ഗ്രാമവാസികളായ രാജ്കിഷോര്‍ സതാപതി, ഭാര്യ സുലോചന സതാപതി എന്നിവരാണ് മരിച്ചത്
ഇവരുടെ മകന്‍ സിമാഞ്ചല്‍ സതാപതിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യപ്രവര്‍ത്തകനായിരുന്ന സിമാഞ്ചല്‍ ജൂലൈ ഒന്നിനാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം തന്നെ രോഗം മൂര്‍ച്ഛിക്കുകയും മരിക്കുകയുമായിരുന്നു.
മകന്റെ മരണവാര്‍ത്ത കേട്ടയുടനെ രാജ്കിഷോര്‍ വീടിന് സമീപത്ത മരത്തില്‍ തൂങ്ങിമരിച്ചു. ആളുകള്‍ പരിശോധിച്ചപ്പോഴാണ് അമ്മ സുലോചനയെ വീടിനുള്ളിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.